ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (11:09 IST)
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ശേഷം രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭാ എം പിയുമായ വിജയ് മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപ വായ്പയെടുത്ത മല്യ കഴിഞ്ഞ മാസമായിരുന്നു ലണ്ടനിലേക്ക് പോയത്.
മല്യയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തിരിച്ച് ഇന്ത്യയിലെത്തിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചെങ്കിലും മല്യ ഹാജരാവത്തതിനെ തുടര്‍ന്ന് മുംബൈ കോടതി മല്യക്കെതിരെ കഴിഞ്ഞ ദിവസമാണ് ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിപ്പിച്ചത്.