മീററ്റ്|
Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (18:33 IST)
ആശുപത്രിയില്‍ നവജാതശിശുവിനെ ഫ്ലഷ് ചെയ്ത് കൊലപ്പെടുത്തി. യുപിയിലെ ഭാഗ്പതിലാണ് സംഭവം. നിവാരാ ഗ്രാമവാസിയായ ഖുശ്ബു- ഷാരൂഖ് ദമ്പതികളുടെ കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ട് മരിച്ചത്.
പ്രസവത്തിന് മുമ്പ് ടോയ്‌ലറ്റില്‍ പോയ ഖുശ്ബു അവിടെ വച്ച് പ്രസവിക്കുകയായിരുന്നു. കുഞ്ഞ് ടോയ്‌ലറ്റിലേക്കാണ് വീണത്. ടോയ്‌ലറ്റിനുള്ളില്‍ ശബ്ദം കേട്ട യുവതിയുടെ ഭര്‍ത്താവ് നഴ്സിനോട് പോയി തിരക്കാന്‍ ആവശ്യപ്പെട്ടു. കുഞ്ഞ് ടോയ്‌ലറ്റില്‍ കിടക്കുന്നതു കണ്ട് നഴ്സ് വിവരം മാതാപിതാക്കളെ അറിയിച്ചില്ല. ഒരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുഞ്ഞിനെ ടോയ്‌ലറ്റിനുള്ളിലേക്ക് തള്ളി നീക്കി അവര്‍ ഫ്ലഷ് ചെയ്യുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഖുശ്ബു പ്രസവിച്ചിട്ടില്ലെന്നാണ് ഷാരൂഖിനോട് പറഞ്ഞത്.
പിറ്റേ ദിവസം ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് കുഞ്ഞിന്റെ കുടുങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടത്. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. ആശുപത്രി അധികൃതര്‍ക്കെതിരേ കുട്ടിയുടെ മാതാപിതാക്കള്‍ കേസ് കൊടുത്തിട്ടുണ്ട്.