കണ്ണൂര്‍|
VISHNU.NL|
Last Updated:
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (14:08 IST)
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. യുഎപിഎ നിയമനുസരിച്ചാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തില്‍ യുഎപിഎ നിയമം ചുമത്തുന്നത്.
സാധാരണ രാജ്യദ്രോഹം, വിധ്വംസക കേസുകളിലാണ് ഇത്തരം വകുപ്പുകള്‍ ചുമത്തുന്നത്. രാവിലെ ചേര്‍ന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം.
അന്വേഷണ സംഘത്തെ പല സംഘങ്ങളായി തിരിച്ചായിരിക്കും കേസ് കൈകാര്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവുകള്‍ ശേഖരിക്കുന്നതും സൈബര്‍ വിഭാഗ കൈകാര്യം ചെയ്യന്നതും ഓരോ വിഭാഗമായിരിക്കും. കേസില്‍ മുഖ്യസാക്ഷിയും ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമോദില്‍ നിന്നും മൊഴിയെടുക്കാനും യോഗത്തില്‍ തീരുമാനമായി.
ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയെന്ന് എഡിജിപിയും സ്ഥിരീകരിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി വ്യക്തമല്ലെന്നും രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും യോഗത്തിനും ശേഷം ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്‍ അറിയിച്ചു.
കൂടുതല്‍ പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും എഡിജിപി അറിയിച്ചു. മനോജ് വധത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ തലശേരിയില്‍ യോഗം ചേര്‍ന്നിരുന്നു. കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിനെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.