അനുബന്ധ വാര്‍ത്തകള്‍
- ഗര്‍ഭം അലസിപ്പിച്ച വിവരം ബാദുഷയെ അറിയിച്ചില്ല, വിദേശത്തുള്ള ഭര്‍ത്താവിനോട് പറഞ്ഞു; ഹോട്ടലില്‍ മുറിയെടുത്തത് എട്ട് വയസ്സുകാരന് മകനൊപ്പം
- ശ്രീജിത്ത് ഭക്ഷണം വാങ്ങാന്‍ പോയ തക്കംനോക്കി നീതു കുഞ്ഞിനെ മോഷ്ടിച്ചു; വാര്‍ഡില്‍ എത്തിയത് നഴ്സിന്റെ വേഷത്തില്‍, കുഞ്ഞിനെ കൊണ്ടുപോയത് പരിശോധിക്കണം എന്നുപറഞ്ഞ്
- ഹോട്ടലില്‍ മുറിയെടുത്തത് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന പേരില്‍, ഹോട്ടലില്‍ നിന്ന് പുറത്തു പോകുമ്പോള്‍ കയ്യില്‍ കുഞ്ഞുണ്ടായിരുന്നില്ല; ഹോട്ടല്‍ ജീവനക്കാരുടെ സംശയം നീതുവിനെ കുടുക്കി
- മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത് മുന്‍ കാമുകനെ ബ്ലാക്മെയില്‍ ചെയ്യാന്‍; പരസ്പരബന്ധമില്ലാതെ സംസാരിച്ച് നീതു
- ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്തുള്ള പരിചയം, പിന്നീട് പ്രണയമായി; ഇബ്രാഹിമിന് പലപ്പോഴായി നീതു കൊടുത്തത് ലക്ഷങ്ങള്‍ !
നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ, വിവാഹമോചിതയാണെന്ന് പറഞ്ഞിരുന്നു; നീതുവിന്റെ കയ്യില്‍ നിന്ന് ഇബ്രാഹിം വാങ്ങിയത് 30 ലക്ഷം രൂപ
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി നീതു രാജ് ഇബ്രാഹിം ബാദുഷയുമായി അടുത്തത് സാമൂഹ്യമാധ്യമമായ ടിക് ടോക്കിലൂടെയാണ്. പിന്നീട് ജോലി സംബന്ധമായി അടുത്തതോടെ ഇരുവരും പ്രണയത്തിലായി. താന്‍ വിവാഹമോചിതയാണെന്ന് നീതു ഇബ്രാഹിമിനോട് പറഞ്ഞിരുന്നു.
ഇബ്രാഹിം ബാദുഷയും നീതു രാജും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. അതിനിടെ നീതു ഗര്‍ഭിണിയായി. പിന്നീടു ഗര്‍ഭം അലസി പോയെങ്കിലും ഇത് ബാദുഷ അറിഞ്ഞില്ല. മാത്രമല്ല 30 ലക്ഷത്തോളം രൂപയും സ്വര്‍ണവും ബാദുഷ നീതുവിന്റെ പക്കല്‍ നിന്നും കൈവശപ്പെടുത്തിയിരുന്നു. സ്വര്‍ണവും പണവും കിട്ടിയതോടെ ഇയാള്‍ മറ്റൊരു വിവാഹത്തിനു തയാറെടുത്തു.
തന്റെ സ്വര്‍ണവും പണവും കൈക്കലാക്കി കാമുകന്‍ ഇബ്രാഹിം ബാദുഷ വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണു വൈരാഗ്യത്തിനു കാരണമെന്ന് നീതു പൊലീസിലോട് പറഞ്ഞു. കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വര്‍ണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നീതു പൊലീസിനോട് പറഞ്ഞു.
ഇബ്രാഹിമിന്റെ വീട്ടുകാര്‍ക്കും നീതുവിനെ അറിയാം. നീതു ഗര്‍ഭിണിയായ വിവരം ഇബ്രാഹിമും ഭര്‍ത്താവും അറിഞ്ഞിരുന്നു. ഗര്‍ഭം അലസിയത് ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഇബ്രാഹിമിനെ അറിയിച്ചില്ല. ഇബ്രാഹീം ബന്ധത്തില്‍നിന്ന് പിന്‍മാറുമെന്ന് നീതു ഭയപ്പെട്ടിരുന്നുവെന്നും ഇതാണ് കുഞ്ഞിനെ തട്ടിയെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വഴിവച്ചതെന്നുമാണ് പൊലീസ് പറയുന്നത്.