1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. National strike IMA news

വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ഐഎംഎ; ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതിയില്‍ പ്രതിഷേധം

IMA
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ഐഎംഎ ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച ഒപി ബഹിഷ്‌കരിച്ച് കൊണ്ടാകും മെഡിക്കല്‍ ബന്ദ് നടത്തുന്നത്. എന്നാല്‍ കാഷ്വാലിറ്റി, കോവിഡ് ഡ്യൂട്ടി എന്നിവയ്ക്ക് തടസം ഉണ്ടാകില്ലെന്നും ഐഎംഎ അറിയിച്ചിട്ടുണ്ട്.
 
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്.
 
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ 11മണിമുതല്‍ വൈകുന്നേരം മൂന്നുമണിവരെയാണ് ബന്ദ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കരടിയുടെ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു