അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന് വിമർശ‌നം, ദേശീയ പശു വിജ്ഞാന പരീക്ഷ മാറ്റിവെച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (15:41 IST)
മാറ്റിവെച്ചു. ഫെന്രുവരി 25ന് നടക്കേണ്ടിയിരുന്ന പരീക്ഷയും 21ന് നടക്കേണ്ടിയിരുന്ന മോക്ക് ടെസ്റ്റുമാണ് മാറ്റിവെച്ചത്. രാഷ്ട്രീയ കാമധേനു ആയോഗിൻറ്റെ വെബ്‌സൈറ്റിലാണ് പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പശു വിജ്ഞാന പരീക്ഷയുടെ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ കാമധേനു ആയോഗ് അന്ധവിശ്വാസവും അസത്യങ്ങളും പ്രചരിപ്പിക്കരുതെന്നായിരുന്നു വിമര്‍ശനം. പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ട് എന്നടക്കം വെബ്‌സൈറ്റിൽ വിവരങ്ങൾ ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :