1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Former CJI provided Z vip security cover

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഇസഡ് പ്ലസ് സുരക്ഷ

മുൻ ചീഫ് ജസ്റ്റിസ്
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് കേന്ദ്രസർക്കാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു. രാജ്യസഭാംഗമായ ഗോഗൊയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡല്‍ഹി പോലീസിന്റെ സുരക്ഷയാണുണ്ടായിരുന്നത്.
 
8 മുതൽ 12 കമാൻഡൊകളുടെ സുരക്ഷ രഞ്ജൻ ഗൊഗോയിക്ക് യാത്രയിലുടനീളം ലഭിക്കും. അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ഉണ്ടായിരിക്കും. ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63-ാമത്തെ ആളാണ് ഗൊഗോയ്. നവംബര്‍ 29നാണ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചത്. തുടർന്ന് സർക്കാർ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു.
അടുത്ത ലേഖനം
പഠനകാലത്ത് അമേരിക്കയില്‍ നിന്ന് നേരിടേണ്ടി വന്ന വര്‍ണവെറിയെ കുറിച്ച് തുറന്നുപറച്ചിലുമായി പ്രിയങ്കാ ചോപ്ര