കർഷക പ്രക്ഷോഭത്തിൽ ഖാലിസ്ഥാൻ തീവ്രവാദികൾ നുഴഞ്ഞുകയറി: എ‌ജി സുപ്രീം കോടതിയിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജനുവരി 2021 (20:40 IST)
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ ഖാലിസ്ഥാന്‍ അനുയായികളുടെ നുഴഞ്ഞുകയറ്റം ഉണ്ടായതായി അറ്റോര്‍ണി ജനറല്‍ (എജി) കെ. കെ വേണുഗോപാല്‍ സുപ്രീം കോടതിയിൽ. നിരോധിത സംഘടനയുടെ നുഴഞ്ഞുകയറ്റമുണ്ടെങ്കില്‍ സര്‍ക്കാര്‍ ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് എജിയോട് ആവശ്യപ്പെട്ടു.

സംഭവം സത്യമെന്ന് തെളിയിക്കുന്ന ഐബി റിപ്പോര്‍ട്ടുകളും സത്യവാങ്മൂലവും സമർപ്പിക്കുമെന്ന് എജി മറുപടി നൽകി.റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് ചില പ്രതിഷേധക്കാര്‍ പറഞ്ഞതും എജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :