അഹമ്മദാബാദ്|
Last Modified വ്യാഴം, 31 ജൂലൈ 2014 (09:52 IST)
നരോദ പാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയായ മായ കോട്നാനിക്കു ഗുജറത്ത് ഹൈക്കോടതിയുടെ ജാമ്യം.ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കോടനാനിയ്ക്ക് ജാമ്യം നല്‍കിയതിനെതിരെ പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയെ സമീപിക്കുമന്നറിയിച്ചിട്ടുണ്ട്.
2002 ല്‍ ഗോധ്ര
ട്രൈന്‍ കത്തിക്കലിനെത്തുടര്‍ന്ന് നടന്ന കലാപങ്ങളില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ആളുകള്‍ക്കെതിരെ സംഘടിതമായ ആക്രണമഴിച്ചു വിട്ടതില്‍ കോടനാനിയ്ക്ക് ജീവപര്യന്തം ശിക്ഷ
കോടതി വിധിച്ചിരുന്നു. ഈ കൂട്ടക്കൊലയില്‍ 97 പേരാണു കൊല്ലപ്പെട്ടത്.