അഹമ്മദാബാദ്|
VISHNU.NL|
Last Modified ബുധന്‍, 30 ജൂലൈ 2014 (17:28 IST)
ഗുജറാത്ത് കലാപക്കേസിലെ പ്രതിയും ബിജെപി നേതാവും മോദി സര്‍ക്കാരിലെ മുന്‍ മന്ത്രിയുമായ മായാ കോഡ്നാനിക്കു ജാമ്യം. 28 വര്‍ഷത്തേക്കു ജയില്‍ ശിക്ഷ വിധിച്ച കോഡ്നാനിക്ക് ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം അനുവദിച്ചത്.
ശാരീരിക അവസ്ഥ മോശമായതിനാല്‍ ഫെബ്രുവരിയില്‍ അവരെ ആശുപത്രിയില്‍ ആക്കിയിരുന്നു. ആറു മാസത്തെ ജാമ്യമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഗുജറാത്ത് ഹൈക്കോടതി അതു തള്ളി. എന്നാല്‍ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ നവംബറില്‍ മൂന്നു മാസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു. നരേദ്യ പാട്യ കൂട്ടക്കൊലക്കേസില്‍ 2012 ഓഗസ്റ്റിലാണ് ഗുജറാത്ത് നിയമസഭാംഗമായിരുന്ന മായാ കോഡ്നാനി (58) ശിക്ഷിക്കപ്പെടുന്നത്. 2009 മാര്‍ച്ചില്‍ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് അവര്‍ രാജി വച്ചു. 2007ലാണ് മോദി മന്ത്രിസഭയില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രിയായി ഗൈനക്കോളജിസ്റ്റ് കൂടിടയായ കോഡ്നാനി ചുമതലയേറ്റത്.