ന്യൂഡല്‍ഹി|
Last Modified വ്യാഴം, 31 ജൂലൈ 2014 (08:31 IST)
കോഴിയിറച്ചിയില്‍ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തി. കോഴികള്‍ വേഗത്തില്‍ വളരാനും ഭാരം കൂട്ടാനും ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നതായി സെന്റര്‍ ഫൊര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതുമൂലം മനുഷ്യരില്‍ ആന്റിബയോട്ടിക് പ്രവര്‍ത്തിക്കാതെ വരുമെന്ന് വിദഗ്ധര്‍ പറയുന്നു.
സാധാരണ 45 ദിവസം കൊണ്ടാണ് കോഴികള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നത്. എന്നാല്‍ വളരെവേഗം പൂര്‍ണവളര്‍ച്ചയെത്താന്‍ വേണ്ടി മരുന്നുകള്‍ കുത്തിവെക്കുക പതിവാണ്. ഇതുമൂലം മനുഷ്യശരീരത്തില്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാത്ത അവസ്ഥ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 70 സാമ്പിളുകളിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ 40 ശതമാനത്തിലും ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തി. പല കോഴി വളര്‍ത്തല്‍ ഫാമുകളിലും അനധികൃതമായി മരുന്നുകുത്തിവയ്ക്കല്‍ നടക്കുന്നതായും കണ്ടെത്തി.