മനുഷ്യനെ തല്ലിക്കൊന്നാല്‍ കുഴപ്പമില്ല പശുവിനെ തൊട്ടാല്‍ വിഎച്ച്പിക്ക് കലി കയറും - പ്രധനമന്ത്രിക്കെതിരെ തൊഗാഡിയ

തൊഗാഡിയ്‌ക്ക് പശുക്കളോടാണ് സ്‌നേഹം; എന്തു പറയണമെന്നറിയാതെ മോദി

narendra modi , praveen togadia , VHP , Goa protections , നരേന്ദ്ര മോദി , ഗോ രക്ഷകര്‍ , പശു, വി എച്ച് പി , ഗോരക്ഷകര്‍ , ദളിത് പീഡനം
ന്യൂഡൽഹി| jibin| Last Modified ശനി, 13 ഓഗസ്റ്റ് 2016 (20:07 IST)
ഗോരക്ഷകരിൽ എൺപതു ശതമാനവും ക്രിമിനലുകളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ. അദ്ദേഹത്തിന്റെ പ്രസ്‌താവന പിന്‍‌വലിക്കണം. രാജ്യത്ത് ഗോവധ നിരോധനത്തിനായി പാർലമെന്റിൽ നിയമം പാസാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.


ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നത് സാമൂഹിക വിരുദ്ധർ ആണെന്ന് മോദി പറഞ്ഞിരുന്നു. രാത്രിയിൽ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണ് പകല്‍ സമയത്ത് മുഖംമൂടിയണിഞ്ഞ് ഗോ രക്ഷാ പ്രവര്‍ത്തകരെന്ന പേരില്‍ അക്രമം അഴിച്ചുവിടുന്നത്. ഇവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇത്തരം സംഭവങ്ങളറിഞ്ഞപ്പോള്‍ തനിക്ക് വലിയ ദേഷ്യമുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഗോ രക്ഷയുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ‌പ്രതികരണം. മോദിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :