ലാപ്‌ടോപും ക്രിക്കറ്റ് ബാറ്റുമെടുക്കേണ്ട കുട്ടികള്‍ കല്ലുകളെടുക്കുന്നത് ദുഃഖകരം; കശ്‌മീർ വിഷയത്തിൽ ഒടുവിൽ പ്രധാനമന്ത്രി പ്രതികരിച്ചു

എല്ലാവരും അനുഭവിക്കുന്ന സ്വാതന്ത്ര്യം കശ്‌മീരിനുമുണ്ട്

narendra modi , kashmir , is , militatnts , modi , students കശ്‌മീരികള്‍ , ഐ എസ് , കശ്‌മീരില്‍ സംഘര്‍ഷം , സര്‍ക്കാര്‍
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (20:21 IST)
ഓരോ ഇന്ത്യൻ പൗരനും ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശം കശ്‌മീരിലെ ജനങ്ങൾക്കും ബാധകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരും കശ്മീരിനെ സ്‌നേഹിക്കുന്നുണ്ട്. എല്ലാവരും അനുഭവിക്കുന്ന സ്വാതന്ത്ര്യം കശ്‌മീരിനുമുണ്ട്. ലാപ്‌ടോപും ക്രിക്കറ്റ് ബാറ്റുമെടുക്കേണ്ട കശ്മീരി കുട്ടികള്‍ കൈയ്യില്‍ കല്ലുകളെടുക്കുന്നത് ദുഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാരമ്പര്യത്തിനു കളങ്കമുണ്ടാക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ കശ്‌മീരില്‍ നടക്കുന്നത്. കശ്മീരിന്റെ വികസനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. വികസനത്തിലൂടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ജനാധിപത്യത്തിൽ നിരവധി മാർഗ്ഗങ്ങളുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാനവികത, ജനാധിപത്യം, കശ്മീരിയത എന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ മുദ്രാവാക്യത്തിലാണ് എന്റെ സര്‍ക്കാരും വിശ്വസിക്കുന്നത്. കുറച്ചാളുകളാണ് താഴ് വരയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മോഡി പറഞ്ഞു.

മധ്യപ്രദേശിലെ അലിജാപൂര്‍ ജില്ലയില്‍ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ കശ്മീര്‍ പ്രതികരണം. ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കശ്മീരിൽ സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ അൻപതിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണണക്കിനു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ലഹരിവ്യാപനത്തിന് കാരണമാകുന്നു, മലപ്പുറത്തെ ടർഫുകൾക്ക് ...

ലഹരിവ്യാപനത്തിന് കാരണമാകുന്നു, മലപ്പുറത്തെ ടർഫുകൾക്ക് സമയനിയന്ത്രണവുമായി പോലീസ്, വ്യാപക പ്രതിഷേധം
ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും നിയന്ത്രണം ...

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ...

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ നീക്കം തടഞ്ഞ് പോലീസ്
ആലപ്പുഴ: ബന്ധുവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം വേഗത്തില്‍ ...

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ
കാട്ടിലെ രാജാവാണ് സിംഹം. സിംഹത്തിന്റെ ഭയമില്ലാത്ത ഇരിപ്പും നടപ്പും ശക്തിയുമൊക്കെയാണ് ...

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് ...

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്? , സുശാന്തിന്റെ മരണവുമായും ബന്ധമോ?, മഹാരാഷ്ട്രയില്‍ രാഷ്ട്രീയവിവാദം
അതേസമയം ഔറംഗസേബ് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ദിശ സാലയന്‍ കേസ് ...

വേനൽ മഴയെത്തിയെങ്കിലും യുവി വികിരണങ്ങളിൽ കുറവില്ല, ...

വേനൽ മഴയെത്തിയെങ്കിലും യുവി വികിരണങ്ങളിൽ കുറവില്ല, കേരളത്തിൽ ഗുരുതരമായ സാഹചര്യം
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പിറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ...