പാക് വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

നരേന്ദ്ര മോഡി , ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു , അതിര്‍ത്തിയില്‍ വെടിവെപ്പ്
ജമ്മു| jibin| Last Modified വെള്ളി, 10 ജൂലൈ 2015 (10:26 IST)
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് മണിക്കൂറുകള്‍ മുമ്പ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. പാക് വെടിവെപ്പില്‍ ബി.എസ്.എഫ് ജവാനായ കൃഷ്ണകുമാർ ഡൂബേ മരിച്ചു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് സംഭവം. ഉറി ഏരിയയിലെ കരം പോസ്റ്റിന് നേരെ പാക് സേന വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്നാണ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് പാക് വെടിവയ്പ്പിനെ തുടർന്ന് ഇവിടെ ബിഎസ്എഫ് ജവാൻ മരിക്കുന്നത്. ജൂലായ് അഞ്ചിന് കുപ്‌വാര ജില്ലയിലെ നൗഗം സെക്ടറിലുള്ള ഹാൻഡ്‌വാരയിൽ നടന്ന വെടിവയ്പ്പിലും ഒരു ജവാൻ മരിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നവാസ് ഷരീഫും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു. റഷ്യയിലെ ഊഫയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ തീവ്രവാദവും അതിര്‍ത്തിയിലെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനവും ചര്‍ച്ച ചെയ്യും. റഷ്യയിലെ ഉഫയിലാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുത്. മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ അതിർത്തി പ്രശ്നം പാകിസ്ഥാൻ ഉന്നയിക്കുമെങ്കിലും ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിക്കുന്നതിലും അവർ സവിശേഷ ശ്രദ്ധ നൽകുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :