Fact Check: സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിനായി മോദിയെ പരിഗണിക്കുന്നുണ്ടോ? സത്യാവസ്ഥ ഇതാണ്

ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല

രേണുക വേണു| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (07:54 IST)

സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്ത വ്യാജം. സമാധാന നോബേലിനുള്ള ഏറ്റവും കരുത്തനായ മത്സരാര്‍ഥിയാണ് മോദിയെന്ന് നോബേല്‍ സമിതി ഉപമേധാവി അസ്ലി തൊജെ പറഞ്ഞു എന്നായിരുന്നു ഇന്നലെ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് അസ്ലി തൊജെ തന്നെ നേരിട്ട് വ്യക്തമാക്കിയിരിക്കുകയാണ്.

ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ത്യ സന്ദര്‍ശിച്ചത് നോര്‍വെയിലെ നോബേല്‍ സമിതി ഉപമേധാവി എന്ന നിലയില്‍ അല്ല. ഇന്റര്‍നാഷണല്‍ പീസ് ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിങ്ങിന്റെ ഡയറക്ടറും ഇന്ത്യ സെന്റര്‍ ഫൗണ്ടേഷന്റെ സുഹൃത്തുമായാണ്. രാജ്യത്തിന്റെ വികസനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാനാണ് എത്തിയത്. വ്യാജ വാര്‍ത്ത ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അസ്ലി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :