പ്ലസ്ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (09:31 IST)
പ്ലസ്ടു പരീക്ഷയില്‍ വധുവിനു മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. ഇതേ തുടര്‍ന്ന് മധുവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന വരന്റെ കുടുംബത്തിലെ സ്ത്രീകള്‍ വധുവിനെ സ്വീകരിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. ഈ ചടങ്ങില്‍ 60000 രൂപ ചിലവായെന്നും 15,000 രൂപ വിലമതിക്കുന്ന സ്വര്‍ണമോതിരം വരനു സമ്മാനിച്ചെന്നും വധു സോണിയയുടെ പിതാവ് പറഞ്ഞു.

വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് സാധിക്കില്ലെന്ന് പറഞ്ഞതിനാണ് വിവാഹബന്ധം ഉപേക്ഷിക്കാനുള്ള കാരണമെന്ന് സോണിയയുടെ ബന്ധുക്കള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :