വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ രക്തം വാര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (20:01 IST)
വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ രക്തം വാര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലാണ് രണ്ടര മാസം പ്രായമായ കുഞ്ഞ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് സംഭവം. വ്യാജ ഡോക്ടര്‍ ആയ തിലക് സിങ് ആണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടര മാസം പ്രായമായ ആണ്‍കുഞ്ഞിനാണ് ഇയാള്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.

കുഞ്ഞ് മരിച്ച വിവരം ബന്ധുക്കളെ പോലും അറിയിക്കാതെ തിലക് സിങ് കടന്നു കളയുകയായിരുന്നു. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :