ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 16 ഡിസംബര്‍ 2014 (12:51 IST)
ബിജെപി എംപിമാർ നിരന്തരമായി വിവാദ പ്രസ്താവനകള്‍ നടത്തുന്നതിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. എംപിമാര്‍ ലക്ഷ്മണരേഖ മുറിച്ചു കടക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിവാദങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി വന്നതോടെ പാർലമെന്റിൽ സർക്കാര്‍ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് മോഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ അംഗീകരിക്കണമെന്ന സാക്ഷി മഹാരാജ് പ്രസ്താവന നടത്തിയിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് അടുത്ത പ്രസംഗം നടത്തിയത്. ബാബറി മസ്ജീദ് തകര്‍ത്തതിനെ അനുകൂലിച്ചാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.
ഈ സാഹചര്യത്തിലാണ് നേതാക്കൾ വാക്കുകള്‍ സൂഷിച്ച് ഉപയോഗിക്കണമെന്ന് മോഡി തന്നെ ആവശ്യപ്പെട്ടത്. മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങാതെ അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കാനും എംപിമാരോട് അദ്ദേഹം പറഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.