ദുംക (ജാർഖണ്ഡ്)|
jibin|
Last Updated:
തിങ്കള്‍, 15 ഡിസംബര്‍ 2014 (18:21 IST)
രാജ്യത്തെ ആദിവാസികളുടെ ഉന്നമനം സാധ്യമായാലെ രാജ്യത്തെ വികസനം പൂർത്തിയാവുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ ആദിവാസികൾക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ ഉണ്ടെന്നും അദ്ദെഹം പറഞ്ഞു.
ഇന്ത്യ മഹാരാജ്യത്തെ എല്ലാ ആദിവാസി സമൂഹങ്ങളുടെയും ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇവരുടെ ഭൂമി പിടിച്ചെടുക്കാന്‍ ആരെയും
ബിജെപി സർക്കാർ അനുവദിക്കില്ലെന്നും മോഡി പറഞ്ഞു. ആദിവാസികളുടെ പക്കലുള്ള മണ്ണ് കൈമാറ്റം ചെയ്യുന്നത് നിരോധിക്കുന്ന രണ്ട് നിയമങ്ങളിൽ മാറ്റം വരുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്ന വേളയിലാണ് ആദിവാസി ക്ഷേമത്തിനായി പ്രത്യേകം വകുപ്പ് രൂപീകരിച്ചത്. അതിനായി ഈ സര്‍ക്കാര്‍ ബഡജറ്റില്‍ തുക വകയിരുത്തിയെന്നും മോഡി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ ദുംകയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.