നരേന്ദ്ര മോഡിയെ അറസ്റ്റ് ചെയ്യണമെന്ന് മമത ബാനര്‍ജി

 ശാരദ ചിട്ടി തട്ടിപ്പുകേസ് , മദന്‍ മിത്ര , മമത ബാനര്‍ജി , നരേന്ദ്ര മോഡി
കൊല്‍ക്കത്ത| jibin| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (18:55 IST)
ശാരദ ചിട്ടി തട്ടിപ്പുകേസില്‍ ഗതാഗത മന്ത്രി മദന്‍ മിത്രയെ അറസ്റ്റ് ചെയ്തതില്‍ രോഷം തീരാതെ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. അറസ്റ്റിന് ചിത്രങ്ങളാണ് മാനദണ്ഡമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അറസ്റ്റ് ചെയ്യണമെന്നും. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും അവര്‍ പറഞ്ഞു.

ശാദര ചിട്ടി മേധാവിയോടൊപ്പമുള്ള ചിത്രത്തില്‍ മമതയുടെ വിശ്വസ്തനും നിലവിലെ ഗതാഗത മന്ത്രിയുമായ മദന്‍ മിത്രയും ഉണ്ടായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച് വൈകിട്ട് മദന്‍ മിത്രയെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രത്തിനെ എതിര്‍ത്താണ് മമത രംഗത്ത് വന്നത്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സഹാറ മേധാവി സുബ്രത റോയിയും മോഡിയും നില്‍ക്കുന്ന ചിത്രങ്ങളുണ്ടെന്നും അതിനാല്‍ പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്യണമെന്നും അവര്‍ പറഞ്ഞു.

മദന്‍ മിത്രയെ സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മോഡിയേയും ബിജെപി നേതൃത്വത്തിനെയും അമിത് ഷായെയും മമത ബാനര്‍ജി കഴിഞ്ഞ ദിവസം വെല്ലു വിളിച്ചിരുന്നു. പൊലീസിനോടും അമിത് ഷായുടെ ഗുണ്ടകളോടും ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ പറയൂ എന്നായിരുന്നു മമതയുടെ വെല്ലുവിളി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :