1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Narendra Modi, Bhoppal, Case, Clash, Prahlad

സുഹൃത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ സഹോദരൻ പൊലീസ് കേസിൽ ഇടപെട്ടു; സംഭവം വിവാദത്തിൽ

പൊലീസ് കേസിൽ പ്രധാനമന്ത്രിയുടെ സഹോദരൻ ഇടപെട്ടതു വിവാദമായി

നരേന്ദ്ര മോദി
സുഹൃത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പൊലീസ് കേസിൽ ഇടപെട്ടത് വിവാദമായി. മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി കേസിൽ ഇടപെട്ടതാണ് വിവാദമായിരിക്കുന്നത്. സുഹൃത്തായ അനിൽ റാത്തോഡിന്റെ കുടുംബത്തിലെ വിവാഹച്ചടങ്ങിൽ പ്രഹ്ലാദൻ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. വാഹന വർക്ക്‌ഷോപ്പ് ഉടമയെ അനിലും സംഘവും നേരത്തേ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിൽ അനിലിനും കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസ് ചാർജ് ചെയ്തിരുന്നു.
 
അനിൽ ഒഴികെ ബാക്കിയെല്ലാവരും പൊലീസ് പിടിയിലായി. ഒളിവിൽ കഴിയുന്ന അനിലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. വിവാഹവീട്ടിൽ അനിൽ ഉണ്ടെന്നറിഞ്ഞ് പൊലീസ് വീട് റെയ്ഡ് ചെയ്തു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോദിയുടെ സഹോദരൻ സംഭവത്തിൽ ഇടപെട്ടു എന്നാണ് വാർത്തകൾ. ഐജിയെ നേരിൽ കണ്ട് പരാതി പറഞ്ഞെന്നും പൊലീസ് നടപടിയെ ഇദ്ദേഹം ചോദ്യം ചെയ്തുവെന്നും പറയുന്നു.
About Writer
aparna shaji
അടുത്ത ലേഖനം
സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലിന്റെ കൂടുതല്‍ രഹസ്യരേഖകള്‍ ന്യൂസ് വെബ്‌സൈറ്റില്‍; വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവിട്ട രേഖകളെക്കുറിച്ച് ഇന്ത്യയും ഫ്രഞ്ച് അധികൃതരും ആശയവിനിയമം തുടരുന്നതിനിടെ