ഇന്ധന വില വർധനവ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

Sumeesh| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (13:51 IST)
ഡൽഹി: രാജ്യത്ത് ഇന്ധനവില വർധനവ് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ചർച്ചയിൽ പങ്കെടൂത്തു. വില നിയന്ത്രനവുമായി ബന്ധപ്പെട്ട് ബി ജെ പി അധ്യക്ഷൻ അമിത് ഷായുമായും പ്രധാനമന്ത്രി കൂടീക്കാഴ്ച നടത്തി.

എന്നാൽ ചർച്ചയുടെ വിഷദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ധനവില ദിനം‌പ്രതി റെക്കോർഡ് തിരുത്തുകയാണ്. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയും ഇന്നും വർധനവുണ്ടായി. ഇതോടെ മുംബൈയിൽ പെട്രോൾ വില 91.34 രൂപയായി ഉയർന്നും. 80.10 രൂപയാണ് മുംബൈയിൽ ഇന്നത്തെ ഡീസൽ വില.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുയാണ്.
അതേ സമയം രൂപയുടെ മൂല്യം ചരിത്രത്തിലെ റെക്കോർഡ് നിലയിൽ കൂപ്പുകുത്തുകയും ചെയ്യുന്നു. ഇതും ഇന്ധന വില വർധനവ് നിയന്ത്രിക്കുന്നതിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :