സർപ്പപ്രീതിക്കായി ഇക്കാര്യങ്ങൾ ചെയ്തോളു !

Sumeesh| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (18:53 IST)
സർപ്പങ്ങളെ ആരാധിക്കുക എന്നത് പുരാതന കാലമുതലേ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. സർപ്പ ശാപം സന്തതി പരമ്പരകളോളം നീണ്ടുപോകും എന്നാണ് വിശ്വാസം. അതിനാൽ തന്നെ സർപ്പങ്ങളെ ആരാധിച്ച് സർപ്പപ്രീതിക്കായി കർമങ്ങൾ ചെയ്യുകയാണ് പതിവ്.

നമ്മുടേ നാട്ടില എല്ലാ തറവാടുകളിൽ മുൻപ് സർപ്പങ്ങളെ കുടിയിരുത്തി ആരാധന നടത്തിയിരുന്നു. സർപ്പക്കാവുകൾ ഉണ്ടാക്കി അവിടെ സർപ്പങ്ങളെ കുടിയിരുത്തി ആരാധന നടത്തുന്ന രീതിയാണ് എല്ലാ തറവാടുകളിലും ഉണ്ടായിരുന്നത്. സർപ്പങ്ങൾക്ക് നൂറും പാലും നേദിക്കുകയായിരുന്നു സർപ്പപ്രീതിക്കായി ചെയ്തിരുന്നത്.

സർപ്പം പാട്ട്. കളമെഴുത്ത് പാട്ട്, പിള്ളുവൻ പട്ട് എന്നീ കർമങ്ങളും സർപ്പപ്രീതിക്കായി നടത്താവുന്ന കർമ്മങ്ങളാണ്. പുള്ളുവൻ പാട്ട് നടത്തുന്നതിലൂടെ സന്തതി പരമ്പരകളുടെ ദോഷങ്ങൾ ഇല്ലാതാകും എന്നാണ് വിശ്വാസം. സർപ്പപ്രീതിക്കായി ശിവ ഭഗവാനും ഗണപതി ഭഗവാനും വഴിപാടുകൾ നടത്തുന്നതും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :