ട്രംപുമായി നടന്നത് ഊഷ്മള സംഭാഷണം, അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു: പ്രധാനമന്ത്രി

നടന്നത് ഊഷ്മള സംഭാഷണമെന്ന് മോദി

ന്യൂഡൽഹി| സജിത്ത്| Last Modified ബുധന്‍, 25 ജനുവരി 2017 (10:21 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വളരെ ഊഷ്മളമായ സംഭാഷണമാണു നടന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോൺ സംഭാഷണം കഴിഞ്ഞതിനു ശേഷം പോസ്റ്റുചെയ്ത ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒന്നിച്ചുചേർന്നു പ്രവർത്തിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ട്രംപിനെ സന്ദർശിക്കാൻ ക്ഷണിച്ചെന്നും മോദി പറഞ്ഞു

ഇന്നലെ രാത്രിയാണ് ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചത്. അമേരിക്കയുടെ യഥാർഥ സുഹൃത്താണ് ഇന്ത്യയെന്നും ഏതൊരു പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ ഇന്ത്യ എന്നും ഒപ്പമുണ്ടായിരുന്നതായും ഇനിയും മുന്നോട്ട് അതു തുടരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ട്രം‌പ് പറഞ്ഞതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :