“വിയോജിപ്പ് പ്രകടിപ്പിച്ചാൽ ഗൂഢാലോചന കുറ്റം ചാര്‍ത്തും; ഇനി കറൻസികളിലും മോദിയുടെ ചിത്രം വയ്‌ക്കും”

ഇനി കറൻസികളിലും മോദിയുടെ ചിത്രമോ ?

 k sachithanandan , Narendra modi , AIIEA meeting , BJP , modi , CPM , കെ സച്ചിദാനന്ദൻ , നരേന്ദ്ര മോദി , പ്രധാനമന്ത്രി , മോദി , മഹാത്മ ഗാന്ധി , സച്ചിദാനന്ദൻ
കൊച്ചി| jibin| Last Modified തിങ്കള്‍, 23 ജനുവരി 2017 (20:03 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘപരിവാറിനെയും പരിഹസിച്ച് കവി പ്രൊഫ രംഗത്ത്. മോദി എല്ലാം ഏറ്റെടുക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. രാജ്യത്തെ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി ഉടന്‍ കറൻസികളിലും സ്വന്തം പടം വയ്‌ക്കും. രാഷ്‌ട്രപിതാവായ മഹാത്മ ഗാന്ധിയും പട്ടേലുമൊക്കെ ഇവരുടെ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര നിലപാടുള്ള കലാകാരന്മാരും എഴുത്തുകാരും ചിന്തകന്മാരുമെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്നാണ് മോദിയുടെയും കൂട്ടരുടെയും ആവശ്യം. അസഹിഷ്‌ണുതയ്ക്കെതിരെ സാഹിത്യകാരന്മാർ പുരസ്കാരങ്ങൾ തിരിച്ചേൽപ്പിച്ചത് പൊടുന്നനെയുള്ള സ്വാഭാവിക പ്രതികരണമായിരുന്നു. വിയോജിപ്പ് പ്രകടിപ്പിച്ചാൽ ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

മുസ്‌ലിംകൾ പുറമെ നിന്നുള്ളവരാണെന്ന് മുദ്രകുത്തി വെറുപ്പ് പടർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
ജീവിതത്തിന്റെയല്ല മരണത്തിന്റെ ആരാധകരാണ് സംഘപരിവാറുകാരെന്നും സച്ചിദാന്ദൻ പറഞ്ഞു.

ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷ (എഐഐഇഎ)ന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ 'സംസ്കാരവും ജനകീയ ഐക്യവും' സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :