ഇവര്‍ എനിക്ക് മക്കളെപോലെയാണ്: ഒരു വര്‍ഷമായി 190ഓളം തെരുവു നായകള്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കി വൃദ്ധന്‍

ശ്രീനു എസ്| Last Updated: വെള്ളി, 21 മെയ് 2021 (11:52 IST)
കൊവിഡ് കാലത്ത് പട്ടിണിയിലായ തെരുവു നായകള്‍ക്ക് ഒരു വര്‍ഷമായി ചിക്കന്‍ ബിരിയാണി നല്‍കി ശ്രദ്ധേയനായിരിക്കുകയാണ് മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ രഞ്ചിത്‌നാഥ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒരു വര്‍ഷമായി 190 ഓളം തൊരുവു നായകള്‍ക്ക് ദിവസവും 40കിലോഗ്രാമോളം ചിക്കന്‍ ബിരിയാണി നല്‍കുകയാണ് ഇദ്ദേഹം.

താനിക്ക് ഇപ്പോള്‍ നല്ല തിരക്കാണെന്നും ബുധനും ഞായറും വെള്ളിയും ചിക്കന്‍ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് പറഞ്ഞു. അവര്‍ എന്റെ കുട്ടികളെപ്പോലെയാണെന്നും ജീവിച്ചിരിക്കുന്നതുവരെ താനിത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :