ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങിത്തരാത്തതില്‍ മനോവിഷമം: യുവതി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു

ശ്രീനു എസ്| Last Updated: തിങ്കള്‍, 29 ജൂണ്‍ 2020 (16:56 IST)
ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങിത്തരാത്തതിലുള്ള മനോവിഷമം മൂലം യുവതി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. തമിഴ്നാട് മഹാബലിപുരം സ്വദേശി സൗമ്യ(28) ആണ് മരിച്ചത്. ഭര്‍ത്താവ് മനോഹരന്‍(32) ജോലിക്കുപോയ സമയത്താണ് സൗമ്യ ആത്മഹത്യ ചെയ്തത്.

പൊലീസിന്റെ വിശദീകരണപ്രകാരം ഇവരുടെ വീടിനു സമീപം പുതിയൊരു കടവരുകയും കടയില്‍ നിന്ന് തനിക്ക് ബിരിയാണി വേണമെന്ന് സൗമ്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പുതിയ കടയുടെ ഓഫര്‍ പ്രകാരം ഒരു ബിരിയാണി വാങ്ങിയാല്‍ ഒന്നുകൂടെ ഫ്രീ കിട്ടുമായിരുന്നു. എന്നാല്‍ ഭര്‍ത്താവ് മനോഹരന്‍ കടയില്‍ പോയപ്പോള്‍ ബിരിയാണി തീര്‍ന്നുപോയിരുന്നു. പകരം കഴിക്കാന്‍ വാങ്ങിക്കൊണ്ടുവന്ന ആഹാരം സൗമ്യ കഴിക്കാത്തതിനെ തുടര്‍ന്ന് അടുത്തുള്ള വീട്ടില്‍ കൊടുത്തിട്ട് മനോഹരന്‍ ജോലിക്കുപോകുകയായിരുന്നു. ഈ സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :