മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളായ നാലുപ്രതികള്‍ പിടിയില്‍; മൂന്നുപേര്‍ മലയാളികളെന്ന് സൂചന

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഓഗസ്റ്റ് 2021 (12:23 IST)
മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ നാലുപ്രതികളെ പൊലീസ് പിടികൂടി. ഇതില്‍ മൂന്ന് പേര്‍ മലയാളികളാണെന്നാണ് സൂചന. ചൊവ്വാഴ്ചയായിരുന്നു മൈസൂരിനെ നടുക്കിയ കൂട്ടബലാത്സംഗം നടന്നത്. സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന എംബിഎ വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

ആറുപേരടങ്ങുന്ന സംഘമാണ് ബലാത്സംഗം നടത്തിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് കേരളത്തില്‍ എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :