അനുബന്ധ വാര്‍ത്തകള്‍
- സഹതാരങ്ങളോട് ഗുഡ്ബൈ പറഞ്ഞ് ക്രിസ്റ്റ്യാനോ,ഇനി പന്ത് തട്ടുക മാഞ്ചസ്റ്റർ സിറ്റിയിൽ?
- സെൻസെക്‌സ് വീണ്ടും 56,000ത്തിന് മുകളിൽ, മിഡ്,സ്മോൾ ക്യാപുകളിലും നേട്ടം
- ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തന്നെ; നിയന്ത്രണം കടുപ്പിക്കും
- ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; നാളെ ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- വെള്ളത്തിലേക്ക് എടുത്തുചാടും മുന്‍പ് തുള്ളിച്ചാടി എസ്തേര്‍; കാരണം ഇതാണ്
കാബൂളില്‍ ഐഎസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി
കാബൂളില്‍ ഐഎസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ആക്രമത്തില്‍ 13 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. പത്തുവര്‍ഷത്തിനിടെ അമേരിക്കയക്ക് അഫ്ഗാനില്‍ നഷ്ടപ്പെടുന്ന ഏറ്റവും ഉയര്‍ന്ന സൈനിക നഷ്ടമാണിത്. പരിക്കേറ്റ 150 പേരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.
അതേസമയം ഭീകരാക്രമണത്തില്‍ വളരെ വൈകാരികമായാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ താലിബാനുകളും ഉണ്ടെന്നാണ് വിവരം. ബോംബ് സ്ഫോടനത്തിന് ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. സ്ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രിതന്നെ അപലപിച്ചു.