1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

നേമത്ത് പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു

Trivandrum
നേമത്ത് പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു. അസം സ്വദേശി ജിപിന്‍ ദാസിന്റെ മകള്‍ ശില്‍പാ റാണിയാണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പുന്നയ്ക്കാമുകള്‍ ഭാഗത്തെ വീട്ടിലായിരുന്നു സംഭവം നടന്നത്. എന്തോ കടിച്ചതായി പെണ്‍കുട്ടി വീട്ടിലുള്ളവരോട് പറഞ്ഞെങ്കിലും വലിയ കാര്യമായിട്ട് എടുത്തില്ല. പിന്നീട് അവശയാകുകയായിരുന്നു.
 
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റുമോര്‍ട്ടം നടപടിക്കായി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളായ നാലുപ്രതികള്‍ പിടിയില്‍; മൂന്നുപേര്‍ മലയാളികളെന്ന് സൂചന