പേടിയും വെറുപ്പും മാറി, ബിജെപിയിലേക്ക് മുസ്ലീങ്ങളുടെ തള്ളിക്കയറ്റം...!

ലക്‌നൗ| VISHNU N L| Last Modified വ്യാഴം, 4 ജൂണ്‍ 2015 (13:50 IST)
മെമ്പര്‍ഷിപ്പ്‌ ക്യാമ്പയിനില്‍ നവരീതി പരീക്ഷിച്ച ബിജെപിയിലേക്ക് മുസ്ലീം സമുദായത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. മിസ്‌ഡ് കോള്‍ മെമ്പര്‍ ഷിപ്പിലൂടെ ഇതിനോടകം പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മുസ്ലീങ്ങളുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായാണ് പാര്‍ട്ടിയുടെ കണക്കുകള്‍. 1.75 കോടി മിസ്‌ഡ് കോളുകളാണ്‌ മുസ്‌ളീങ്ങളില്‍ നിന്നും രാജ്യത്തുടനീളമായി പാര്‍ട്ടിക്ക്‌ കിട്ടിയതെന്നും പറയുന്നു.

ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌ പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ തലവന്‍ അബ്‌ദുള്‍ റഷീദ്‌ അന്‍സാരിയാണ്‌. അതേസമയം 30 ലക്ഷത്തില്‍ ആരെല്ലാം പാര്‍ട്ടിയുടെ പ്രവര്‍ത്തകരാകുമെന്ന്‌ തരംതിരിക്കാനുള്ള നീക്കത്തിലാണ്‌ നേതാക്കള്‍. യുപിയില്‍ ബിജെപിയുടെ മുസ്‌ളീം പങ്കാളിത്തം ഇതുവരെ ഒരു ലക്ഷം കടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത്‌ 1.75 ലക്ഷമായി.

മദ്ധ്യപ്രദേശില്‍ നിന്നും നാലു ലക്ഷം പേരാണ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നത്‌. ഗുജറാത്തില്‍ നിന്നും 2.6 ലക്ഷവും ഡല്‍ഹിയില്‍ 2.5 ലക്ഷം പേരും ബിജെപി അംഗത്വം നേടി. പശ്‌ചിമ ബംഗാളില്‍ 2.3 ലക്ഷം, രാജസ്‌ഥാനിലും ആസാമീലും രണ്ടുലക്ഷം വീതവും പാര്‍ട്ടിയില്‍ ചേര്‍ന്നു. പത്തുകോടി അംഗങ്ങളില്‍ ഇപ്പോള്‍ മൂന്ന്‌ ശതമാനം കയ്യാളുന്നത്‌ മുസ്‌ളീങ്ങളാണെന്ന്‌ പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :