മനോജ് വധക്കേസ്: പി ജയരാജനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

കതിരൂര്‍ മനോജ് വധക്കേസ് , പി ജയരാജന്‍ , ബിജെപി , സിബിഐ
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 2 ജൂണ്‍ 2015 (08:39 IST)
ബിജെപി നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ തിരുവനന്തപുരം സിബിഐ ആസ്ഥാനത്തു വച്ചാണ് ചോദ്യം ചെയ്യല്‍. വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ജയരാജനെ ചോദ്യം ചെയ്യുന്നത്. നേരത്തേ, അന്വേഷണ സംഘം പ്രത്യേകം നോട്ടീസ് നല്‍കി ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

മനോജ് വധക്കേസിലെ പ്രധാന പ്രതിയും പി ജയരാജന്റെ മുന്‍ ഡ്രൈവറുമായ വിക്രമന് ഒഴിത്താവളം ഒരുക്കാന്‍
ജയരാജന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :