മകൾക്ക് വിഷം നൽകി വധിച്ച ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 3 ജൂണ്‍ 2022 (18:56 IST)
നാഗർകോവിൽ: പതിമൂന്നുകാരിയായ മകളെ വിഷം നൽകി വധിച്ച ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. പുലിയൂർക്കുറിച്ചി സ്വദേശി രമേശ് (51), ഭാര്യ രോഹിണി (45) എന്നിവർ മകൾ അർച്ചനയ്ക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊന്ന ശേഷമാണ് തൂങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽക്കാർ തക്കല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീടിന്റ വാതിൽ പൊളിച്ചു അകത്തു കയറി നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി.

ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ആരും ഉത്തരവാദികൾ അല്ലെന്നും കത്തിൽ ഉണ്ട്. മരണ കാരണം വെളിപ്പെടുത്തിയിട്ടില്ല. മാർത്താണ്ഡത്തെ ഒരു സ്ഥാപനത്തിൽ അപ്രൈസറാണ് മരിച്ച രമേശ്. ഒരു കൊറിയർ സർവീസിലാണ് രോഹിണി ജോലി ചെയ്യുന്നത്. വീടിനടുത്തുള്ള ഒരു സ്‌കൂളിലെ എല്ലാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച മകൾ അർച്ചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :