പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം : കൊലപാതകമെന്ന് സൂചന

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 31 മെയ് 2022 (18:29 IST)
മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് സംശയിച്ചു പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആയിരുന്നു പന്നിവേട്ടയ്ക്കിടെ വെടിയേറ്റു മരിച്ചത്.

കാട് പിടിച്ച സ്ഥലത്താണ് പന്നിയെ വേട്ടയാടാൻ പോയത്. നായാട്ടു സംഘത്തിൽ ഇർഷാദിനൊപ്പം ഉണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ അസ്‌കർ അലി, സനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നായാട്ടു സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നു എന്നാണു പൊലീസിന് സംശയം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :