1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Examination Thalavur

പരീക്ഷ പരാജയപ്പേടി: വിദ്യാർത്ഥിനി ജീവനൊടുക്കി

Suicide
പത്തനാപുരം: മിടുക്കിയായ വിദ്യാർത്ഥിനി പ്ലസ് വൺ പരീക്ഷയിൽ തോൽക്കുമെന്ന് പേടിയിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. കുന്നിക്കോട് തലവൂർ ഞാറക്കാട് നന്ദനത്തിൽ സനൽ കുമാർ - അനിത ദമ്പതികളുടെ മകൾ സനിഗ എന്ന പതിനേഴുകാരിയാണ് ഈ കടുംകൈ ചെയ്തത്. പുനലൂർ സർക്കാർ എച്ച്.എസ്.എസ് വിദ്യാർത്ഥിനിയാണ് മരിച്ച സനിഗ.

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കിയായ വിദ്യാർത്ഥിനിയാണ് സനിഗ . ഇന്ന് പ്ലസ് വൺ മോഡൽ പരീക്ഷ നടക്കാനിരിക്കെയാണ്‌ ഇത് സംഭവിച്ചത്. മാതാവ് വനിതയ്ക്ക് മാന്നാറിലാണ് ജോലി. അതിനാൽ ആഴ്ചയിൽ ഒരിക്കലേ വീട്ടിൽ വരാറുള്ളൂ. പിതാവ് ആശാരിപ്പണി കഴിഞ്ഞു രാത്രിയാവും വരാൻ. സഹോദരി കോട്ടവട്ടത്തുള്ള കുടുംബ വീട്ടിലായിരുന്നു.

സനിഗയെ ഫോണിൽ വിളിച്ചിട്ടു എടുക്കാത്തതിന് തുടർന്ന് മാതാവ് അയൽക്കാരിയെ വിളിച്ചു മകളെ നോക്കാൻ പറഞ്ഞപ്പോഴാണ് വീട് അടഞ്ഞു കിടക്കുന്നത് കണ്ടത്. പൂട്ടിയിരുന്നു കതക് നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് സനിഗയെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.  
About Writer
എ കെ ജെ അയ്യര്‍