സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (09:55 IST)
മുഹമ്മദ് ഷാഫിക്കെതിരെ ഇതുവരെ കണ്ടെത്തിയത് എട്ടു കേസുകളാണ്. ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുകളുടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുത്തന്‍കുരിശ് പോലീസ് എടുത്ത ബലാത്സംഗം കേസ് ആണ് ഏക ക്രിമിനല്‍ കേസ്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം നരബലിക്ക് കൂലിയായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നര ലക്ഷം രൂപ. ഇതില്‍ പതിനയ്യായിരം രൂപ മുഹമ്മദ് ഷാഫി മുന്‍കൂറായി വാങ്ങിയിട്ടുണ്ട്. സിദ്ധന്‍ എന്ന് പരിചയപ്പെടുത്തിയതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ സാധിച്ചില്ല എന്നാണ് മുഹമ്മദ് ഷാഫി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കൊല്ലപ്പെട്ട പത്മത്തെ എത്തിക്കാനായി ഇയാള്‍ക്ക് ഒന്നര ലക്ഷം രൂപയാണ് വാഗ്ദാനം നല്‍കിയത്. എന്നാല്‍ റോസിലിയെ എത്തിച്ചതിന് എത്ര രൂപ വാങ്ങിയെന്ന് വ്യക്തമാക്കിയിട്ടില്ല.