ജയ്പൂർ|
jibin|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (18:16 IST)
അന്ധവിശ്വാസങ്ങള്‍ അരങ്ങ് വാഴുന്ന ബാരൻ ജില്ലയിലെ അസ്നവാർ ഗ്രാമത്തിൽ ബാധ കൂടിയ വ്യക്തി സമീപത്ത് നിന്നയാളെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ അർജുനപുര ഗ്രാമവാസിയായ ഗോപാൽ മീനയെ പൊലീസ് അറസ്റ്റ് ചെയ്തു. 65കാരനായ
കസ്തൂർ ചന്ദ് സഹാരിയയാണ് ശനിയാഴ്‌ച കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം അസ്നവാർ ഗ്രാമത്തില്‍ ഉത്സവത്തിനിടയായിരുന്നു സംഭവം.
ഉത്സവത്തിനിടെ ഇയാള്‍ പ്രത്യേക രീതിയിൽ പെരുമാറാൻ തുടങ്ങി. ഗോപാൽ മീനയില്‍ ഏതോ അജ്ഞാത ശക്തി ശരീരത്ത് കയറിയതാണെന്നാണ് നാട്ടുകാർ കരുതി എല്ലാവരും കൂട്ടം കൂടി നില്‍ക്കുകയും ഇയാളെ നിരീക്ഷിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഗോപാൽ നിയന്ത്രണാധീനനാവുകയും ഒരു കത്തി ഉപയോഗിച്ച് അടുത്തു നിന്ന കസ്തൂർ ചന്ദിന്റെ കഴുത്തിന് കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ കസ്തൂർ ചന്ദിനെ ആശുപത്രീയില്‍ എത്തിചെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.