ഗാരോ ഹില്‍:|
VISHNU.NL|
Last Modified തിങ്കള്‍, 6 ഒക്ടോബര്‍ 2014 (14:11 IST)
മേഘാലയയില്‍ പെണ്‍കുട്ടിയേ തലവെട്ടിക്കൊന്ന് കത്തിച്ച നിലയില്‍ കണ്ടെത്തി.
മൃതദേഹം കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ ശരീരം നഗ്നമായ നിലയിലായിരുന്നു. അതിനാല്‍ മാനഭംഗത്തിന് ശേഷം കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. വനത്തിനുള്ളില്‍ നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ഒരാഴ്ച മുമ്പ് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ കാണാതായ വിവരം പിതാവ് തന്നെയാണ് പോലീസിനെ അറിയിച്ചത്. കുട്ടിയെ വില്യംനഗറില്‍ ഡോക്ടറെ കാണിച്ച ശേഷം ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ താന്‍ പിന്നീട് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞതെന്നും പിതാവ് പറയുന്നു.
നേരത്തേ പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് അമ്മ പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതോടെ അമ്മ പുതിയ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. അതേ സമയം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസ് പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.