കാബൂള്‍|
Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (14:02 IST)
അഫ്ഗാനിസ്ഥാനില്‍ സൈനിക വാഹനത്തിനു നേര്‍ക്കുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കാബൂളിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. 2014 അവസാനിച്ച ശേഷവും അഫ്ഗാനില്‍ യുഎസ് സേനയ്ക്ക് തുടരാന്‍ അനുമതി നല്‍കുന്ന കരാറില്‍ അമേരിക്കയും അഫ്ഗാനും ഇന്നലെ ഒപ്പുവച്ചിരുന്നു.
പുതിയ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി തിങ്കളാഴ്ച ചുമതലയേറ്റതിനു പിന്നാലെയാണ് കരാറില്‍ ഒപ്പുവയ്ക്കുന്നത്. അമേരിക്ക തട്ടിക്കൂട്ടിയ നാടകമെന്നാണ് താലിബാന്‍ ഇതിനോട് പ്രതികരിച്ചത്. ഇന്നലെ കാബൂളിലും പക്തിയ പ്രവിശ്യയിലുമുണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.