വീണ്ടും ക്രൂരത; ഐ‌എസ് ഭീകരര്‍ ഒരു ബ്രിട്ടീഷ് പൌരനേക്കൂടി വധിച്ചു

കെയ്റോ| VISHNU.NL| Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (08:23 IST)
ഇറാഖിലും സിറിയയിലും ആക്രമിച്ച് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ഐ‌എസ് ഭീകരര്‍ വീണ്ടും ഒരു ബ്രിട്ടീഷ് പൌരനേക്കുടി തലയറുത്ത് കൊന്നു. അലന്‍ ഹെനിങിനെയാണ് വധിച്ചത്. ഇയാളെ വധിക്കുന്ന ദൃശ്യം ഭീകരര്‍ പുറത്ത് വിട്ടതൊടെയാണ് സംഭവം സ്ഥിരീകരിച്ചത്. സിറിയയില്‍ വൈദ്യസഹായമെത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിലുള്ള
ആളായിരുന്നു അലന്‍.

'എന്റെ പേര് അലന്‍ ഹെനിങ്. ഞങ്ങളുടെ പാര്‍ലമെന്റ് ഇസ്ളാമിക സ്റ്റേറ്റിനെ ആക്രമിക്കാന്‍ തീരുമാനമെടുത്തു. ബ്രിട്ടീഷ് പൌരന്‍ എന്ന നിലയില്‍ അതിനുള്ള വില നല്‍കുന്നു. വധിക്കുന്നതിന് മുമ്പ് അലന്‍ വിഡിയോയില്‍ പറയുന്നു. ഒരു മിനുട്ട് 11 സെക്കന്റുള്ള വിഡിയോ ആണ് പുറത്ത് വിട്ടത്. മുമ്പ് അമേരിക്കന്‍-ബ്രിട്ടീഷ് പൌരന്‍മാരുടെ തലയറുത്ത സിറിയ ഇറാഖ് അതിര്‍ത്തിയില്‍ ഉള്ള സ്ഥലത്ത് തന്നേയാണ് ഈ അരുംകൊലയും നടത്തിയിരിക്കുന്നത്.

അലനെ വധിച്ച ശേഷം മുഖം മറച്ച ഐഎസ് ഭീകരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഒബാമ നിങ്ങള്‍ സിറിയയില്‍ വ്യോമാക്രമണം തുടരുകയാണ്. ഞങ്ങളുടെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. പകരം നിങ്ങളുടെ ആളുകളുടെ തലയും ഉരുളും. ഭീകരന്‍ പറയുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :