പൊതുബോധത്തിനെതിരാണ് പക്ഷേ പറയാതിരിക്കാൻ വയ്യ, കള്ളനെ കണ്ടാൽ ഗുസ്തി പിടിക്കാൻ ചെല്ലരുത്, പൈസയല്ല ജീവനാണ് മുഖ്യം

saif ali khan saif ali khan news saif ali khan stabbed saif ali khan attack saif ali khan attacked lilavati hospital saif ali khan latest news saif stabbed attack saif ali khan attack on saif ali khan lilavati hospital mumbai what happened to saif al
Saif Ali Khan Attack Case
അഭിറാം മനോഹർ| Last Modified വെള്ളി, 17 ജനുവരി 2025 (15:23 IST)
ബോളിവുഡ് താരമായ സെഫ്‌ല് അലി ഖാന് വീട്ടില്‍ നടന്ന മോഷണ ശ്രമത്തിനിടെ കത്തികുത്തേറ്റ വാര്‍ത്ത ഇന്ത്യയാകെ ചര്‍ച്ച ചെയ്യുകയാണ്. ബോളിവുഡിലെ ഏറ്റവും പ്രഗത്ഭനായ ഒരു താരത്തിന്റെ വീട്ടിലുണ്ടായ സംഭവം ഞെട്ടിക്കുന്നതാണ്. ഇതോടെ വലിയ ചര്‍ച്ചയാണ് ഈ സംഭവത്തെ ചുറ്റിപറ്റി നടക്കുന്നത്. കള്ളന്റെ കയ്യില്‍ നിന്നും താരത്തിന് കുത്തേറ്റതില്‍ എല്ലാവരും ഞെട്ടല്‍ രേഖപ്പെടുത്തുമ്പൊള്‍ ഇത്തരത്തില്‍ കള്ളന്‍ വീട്ടില്‍ കയറിയാല്‍ കള്ളനുമായി മല്‍പിടുത്തം നടത്തുന്നത് മണ്ടത്തരമാണെന്ന് പറയുകയാണ് അപകട വിദഗ്ധനായ മുരളീ തുമ്മാരുക്കുടി. താന്‍ ഇക്കാര്യം മുന്‍പെ പറഞ്ഞിട്ടുള്ളതാണെന്നും എന്നാല്‍ പൊതുബോധത്തിനെതിരായത് കൊണ്ട് പൊങ്കാലമാത്രമാണ് കിട്ടിയതെന്നും മുരളി തുമ്മാരുക്കുടി പറയുന്നു.


മുരളീ തുമ്മാരുക്കുടിയുടെ പോസ്റ്റ് വായിക്കാം

കള്ളനെ കണ്ടാല്‍?
മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അന്നൊക്കെ പൊങ്കാല കിട്ടിയിട്ടുള്ളതുമാണ്, കാരണം ഞാന്‍ പറഞ്ഞത് നമ്മുടെ പൊതുബോധത്തിന് എതിരാണ്.
റോഡിലോ വീട്ടിലോ റെയില്‍വേസ്റ്റേഷനിലോ എ.ടി.എം. കൗണ്ടറിലോ ഒരു കള്ളന്‍ നമ്മളെ ലക്ഷ്യം വെച്ചാല്‍ ഒരു കാരണവശാലും അവരുമായി ഗുസ്തി പിടിക്കാന്‍ പോകരുത്.
കള്ളന്‍ തയ്യാറെടുത്താണ് വന്നിരിക്കുന്നത്, നമ്മള്‍ അല്ല.
കള്ളനാണ് സമയവും സ്ഥലവും തിരഞ്ഞെടുത്തിരിക്കുന്നത്, നമ്മള്‍ അല്ല.
കള്ളന്‍ ആയുധധാരി ആണെന്ന് ശരിക്കണം, നമുക്ക് അറിയില്ല.
കള്ളന് കൂട്ടാളികള്‍ ഉണ്ടെന്ന് ധരിക്കണം, നമുക്കറിയില്ല.
പിടിക്കപ്പെട്ടാല്‍ കള്ളന് ഒരുപാട് നഷ്ടപ്പെടാനുണ്ട്. അന്തംവിട്ടവന്‍ എന്തും ചെയ്യുമെന്നാണ്.

ജീവനാണ് വലുത്, പണമല്ല. കയ്യിലുള്ള പണം കൊടുത്തോ, എ.ടി.എം.കാര്‍ഡ് കൊടുത്തോ, വീട്ടില്‍ കള്ളന്‍ കയറിയാല്‍, പോകുന്നത് വരെ മുറിയുടെ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയിരുന്നോ ജീവന്‍ രക്ഷിക്കണം.
ജീവന്‍ കളയരുത്. അതിന് പകരം വെക്കാനൊന്നുമില്ല.
സുരക്ഷിതമായിരിക്കുക!
മുരളി തുമ്മാരുകുടി

എഡിറ്റ് - ശ്രീ സെയ്ഫ് അലി ഖാന്റെ സംഭവത്തിന്റെ
സാഹചര്യത്തില്‍ ഇക്കാര്യം പറഞ്ഞു എന്നേ ഒള്ളു. ഓരോ സാഹചര്യവും വ്യത്യസ്തമാണ്, കള്ളന്‍ നമ്മളേയോ വീട്ടിലെ മറ്റുള്ളവരെയോ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാല്‍ പ്രതിരോധിക്കേണ്ടി വരും, സ്വാഭാവികമാണ്.
ശ്രീ സെയ്ഫ് അലി ഖാന്‍ അപകട നില തരണം ചെയ്തു എന്ന് മനസിലാക്കുന്നു. ഏറ്റവും വേഗം ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :