മുംബൈ ഭീകരാക്രമണം: ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു; മൊഴിയെടുക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന

മുംബൈ| JOYS JOY| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (08:55 IST)
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു. അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഹെഡ്‌ലിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് രേഖപ്പെടുത്തുന്നത്. മുംബൈ ടാഡ കോടതിയാണ് മൊഴിയെടുക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്കു വഹിച്ചയാളാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. കേസില്‍ മാപ്പുസാക്ഷിയാണ് നിലവില്‍ ഹെഡ്‌ലി. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് പ്രതീക്ഷ.

കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കിയാല്‍ മൊഴി നല്കാന്‍ തയ്യാറാണെന്ന് 2015 ഡിസംബറില്‍ കേസ് പരിഗണിക്കവേ ഹെഡ്‌ലി കോടതിയെ അറിയിച്ചിരുന്നു. മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ വിചാരണ നേരിട്ട ഹെഡ്‌ലി ഇപ്പോള്‍ അവിടെ 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :