പിറന്നാള്‍ ദിനത്തില്‍ ഫേസ്‌ബുക്ക് ഉപയോക്താക്കള്‍ക്കായി ‘ഫ്രണ്ട്സ് ഡേ’ വീഡിയോ ഒരുക്കി സുക്കര്‍ബര്‍ഗ്

കാലിഫോര്‍ണിയ| Rahul| Last Updated: വ്യാഴം, 4 ഫെബ്രുവരി 2016 (15:50 IST)
കൂട്ടുകെട്ടിന്റെ ലോകത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫേസ്‌ബുക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്കിന്റെ പന്ത്രണ്ടാം പിറന്നാള്‍ ആണ് ഫെബ്രുവരി നാല്.

ഏതായാലും, പിറന്നാള്‍ ദിനത്തില്‍ മികച്ച സമ്മാനവുമായാണ് ഫേസ്‌ബുക്ക് ഉടമ മാര്‍ക് സുക്കര്‍ബര്‍ഗ് ഓരോ ഉപയോക്താവിനെയും വരവേറ്റത്. പിറന്നാളിനോട് അനുബന്ധിച്ച് എല്ലാ ഉപയോക്താക്കളുടെയും ന്യൂസ്ഫീഡില്‍ ഫ്രണ്ട്സ് ഡേ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവില്‍ ഏകദേശം ഒരു മില്യണോളം അംഗങ്ങളാണ് ഫേസ്ബുക്കില്‍ ഉള്ളത്.

ജന്മദിനത്തിന്റെ ഭാഗമായി ഫെബ്രുവരി നാല് സൌഹൃദദിനമായി ആഘോഷിക്കാന്‍ ഫേസ്ബുക്കില്‍ നല്‍കിയ സന്ദേശത്തില്‍ നേരത്തെ തന്നെ സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ആളുകളാണ് ഫ്രണ്ട്സ് ഡേയുമായി ബന്ധപ്പെട്ട തങ്ങളുടെ വീഡിയോകള്‍ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യുന്നത്.

കോളജ് വിദ്യര്‍ഥികളുടെ കൂട്ടായ്മ എന്ന ലക്ഷ്യത്തോടെ 2004ലാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് സ്ഥാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :