ന്യൂഡൽഹി|
JOYS JOY|
Last Modified ഞായര്‍, 7 ഫെബ്രുവരി 2016 (18:21 IST)
മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) റിപ്പോര്‍ട്ട്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഉദ്ധരിച്ചാണ് എന്‍ ഐ എയുടെ റിപ്പോര്‍ട്ട്.
ലഷ്‌കര്‍ ഇ ത്വയ്‌ബ നേതാവ് ഹാഫിസ് സയീദിന്റെ അനുമതിയോടെയാണ് മുംബൈ ഭീകരാക്രമണം നടന്നതെന്ന് ഹെഡ്‌ലി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. ലഷ്‌കര്‍ ഇ ത്വയ്‌ബയുടെ തയ്യാറാക്കിയ പദ്ധതിക്ക് പാക് ചാരസംഘടനയായ ഐ എസ് ഐ പണം നല്കിയതായും ഹെഡ്‌ലി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഐ എസ് ഐയുടെ സഹായത്തോടെയാണ് ആക്രമണം നടപ്പാക്കിയത്. ഐ എസ് ഐയിലെ മേജര്‍മാരായ ഇഖ്ബാലും സമീര്‍ അലിയുമാണ് ആക്രമണം നടത്താൻ തന്നെ സഹായിച്ചത്. ഐ എസ് ഐ
ബ്രിഗേഡിയര്‍ റിവാസ് സക്കിയുർ റഹ്‌മാന്‍ ലഖ്‌വിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. ഐ ബി എന്‍ ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
തിങ്കളാഴ്ച മുംബൈ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹെഡ്‌ലി മൊഴി നല്‍കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എൻ ഐ എയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.