ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എത്തുന്നു; പുതിയ ഒരു ഇന്നിംങ്ങ്സുമായി!

മുംബൈ, ആത്മഹത്യ, മഹാരാഷ്ട്ര, ബീഡ്, ക്രിക്കറ്റ് mumbai, suicide, maharashtra, beed, cricket
മുംബൈ| Sajith| Last Updated: തിങ്കള്‍, 22 ഫെബ്രുവരി 2016 (17:03 IST)
മഹാരാഷ്ട്രയില്‍ കഷ്ടത അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനൊരുങ്ങി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇക്കാര്യത്തില്‍ താരത്തിനുള്ള താല്‍പര്യം വ്യക്തമാക്കി അദ്ദേഹത്തിന്റെ സഹായി ബീഡ് ജില്ലാ കലക്ടറെ കണ്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

പ്രദേശത്തെ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സച്ചിന്റെ പി എ നാരായണ്‍ കഹാന്‍ കലക്ടറെ കണ്ടത്. കഴിഞ്ഞ വര്‍ഷം 1,100 കര്‍ഷകരാണ് മഹാരഷ്ട്രയില്‍ ചെയ്തത്. മഹാരാഷ്ട്രയിലെ എട്ട് ജില്ലകളിലൊന്നാണ് ബീഡ്.
വിഷയത്തില്‍ രാഷ്ട്രീയം ഇടകലര്‍ത്താന്‍ സച്ചിന് താല്‍പര്യമില്ലെന്നും സ്വതന്ത്രനായി പ്രവര്‍ത്തിക്കാനാണ് താരത്തിന് ഇഷ്ടമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നാരായണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

കലക്ടറുടെ ഓഫീസില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് കര്‍ഷകര്‍ക്ക്
വൈദ്യുതി, റോഡ്, ശുദ്ധജല സൗകര്യങ്ങള്‍ ഒരുക്കിനല്‍കാമെന്ന് എം പി കൂടിയായ സച്ചിന്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സ്വന്തം പണമാണ് സച്ചിന്‍ മുടക്കുന്നത്.

പ്രദേശത്തെ വളര്‍ച്ചയുടെ കാഠിന്യത്തെക്കുറിച്ച് സച്ചിന് വിശദമായ വിവരം നല്‍കിയതായി ജില്ലാ കലക്ടര്‍ ചന്ദ്രകാന്ത് സൂര്യവാന്‍ഷി വ്യക്തമക്കി. 50 ശതമാനവും വിള നശിച്ച കര്‍ഷകരുടെ പട്ടിക സച്ചിന് കൈമാറിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിനും പ്രദേശത്തെ പ്രാഥമിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പണം മുടക്കാന്‍ സച്ചിന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങളും ഇടപെടലുകളും ഉണ്ടാവാതെ നോക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടതായും കലക്ടര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :