കിളിമാനൂര്|
Sajith|
Last Modified ഞായര്‍, 21 ഫെബ്രുവരി 2016 (11:08 IST)
വീട്ടമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. പുല്ലയില്‍ ശിവാലയത്തില്‍ ശശിധരന്റെ ഭാര്യ വിലാസിനി എന്ന 62 കാരിയാണു കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.
ഇവരുടെ സഹോദരി സുകുമാരിയുടെ വീട്ടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവര്‍ ചാടി മരിച്ചത്. സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പ് ഇവരുടെ വീട് വില്‍പ്പന നടത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ സഹോദരിക്കൊപ്പമായിരുന്നു താമസം.
ഭര്‍ത്താവ് ശശിധരന്‍ നായര്‍ കച്ചവടം നടത്തിവരികയാണ്. കിണറ്റില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണു മൃതദേഹം പുറത്തെടുത്തത്.