1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. vandanmedu, suicide, kudumbasree

കടബാദ്ധ്യത; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വണ്ടന്മേട്
കടബാദ്ധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ തൂങ്ങിമരിച്ചു. കൊച്ചറ കുപ്പക്കല്ല് മാമൂട്ടില്‍ എം എസ് മാത്യു എന്ന സണ്ണി (50) ആണ് അയല്‍വാസിയുടെ പുരയിടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മാത്യുവിനെ കാണാതായിരുന്നു. നരിയം‍പറ്റ ശാന്തമ്മയാണു ഭാര്യ. മക്കള്‍ ജിബിന്‍, ജിന്‍റു.

മക്കള്‍ക്ക് വ്യാപാരം നടത്താനായി ഒരു ബാങ്കില്‍ നിന്ന് 18 ലക്ഷം രൂപയും അയല്‍ക്കാരില്‍ നിന്നും കുടുംബശ്രീയില്‍ നിന്നുമായി 12 ലക്ഷത്തോളം രൂപയും ഇയാള്‍ വായ്പ എടുത്തിരുന്നു. എന്നാല്‍ സമയത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതാണു ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു.
About Writer
സജിത്ത്