മുംബൈ|
rahul balan|
Last Updated:
വ്യാഴം, 18 ഫെബ്രുവരി 2016 (18:55 IST)
രാജ്യത്തു നടക്കുന്ന കര്‍ഷക ആത്മഹത്യയെ പരിഹസിച്ച് ബി ജെ പി എം പി ഗോപാല്‍ ഷെട്ടി. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടൊ പട്ടിണി കൊണ്ടൊ അല്ല മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍
ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ എന്നത് ഒരു ഫാഷനോ ട്രെന്‍ഡോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ 124 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ മാത്രം ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലായിരുന്നു ഷെട്ടിയുടെ പ്രസ്താവന.
ആത്മഹത്യ ചെയ്യുന്ന ഓരോ കര്‍ഷകന്റെ കുടുംബത്തിനും 5 ലക്ഷം രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. അടുത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഇത് 7 ലക്ഷം വരെ കൊടുക്കുന്നുണ്ട്. ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരസ്പരം മത്സരിക്കുകയാണെന്നും ഷെട്ടി പരിഹസിച്ചു. ബുധനാഴ്ച നടന്ന പൊതുയോഗത്തിലായിരുന്നു എംപിയുടെ വിവാദ പ്രസ്താവന.
ഗോപാല്‍ ഷെട്ടിയുടെ പ്രസ്ഥാവനയ്യ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഷെട്ടിയുടെ പ്രസ്ഥാവന കര്‍ഷകരോടുള്ള ബി ജെ പിയുടെ സമീപനം എങ്ങനെ ആണ് എന്നതിന് ഉത്തമ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.