മുംബൈ|
aparna shaji|
Last Modified ബുധന്‍, 13 ജൂലൈ 2016 (10:13 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
സഹീർ ഖാൻ ഇന്ത്യയുടെ ബോളിങ് പരിശീലകനായേക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിസിസിഐയും അനിൽ കുംബ്ലൈയും സഹീറിനോട് സംസാരിച്ചു.
നിലവിൽ ഐപിഎൽ ടീമായ ഡൽഹി ഡെയർഡെവിൾസിന്റെ ബോളിങ് പരിശീലകനാണ് സഹീർ ഖാൻ. നിലവിലെ വെസ്റ്റ് ഇൻഡീസ് പരമ്പര കഴിഞ്ഞ ശേഷമായിരിക്കും സഹീർ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
അതേസമയം, ബാറ്റിങ് പരിശീലകനാകാൻ മുൻതാരം രവി ശാസ്ത്രിയോട് ബിസിസിഐ നിർദ്ദേശിച്ചിരുന്നെങ്കിലും ശാസ്ത്രി ഇതുവരെ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ തനിക്കുള്ള താൽപ്പര്യവും സഹീർ വ്യക്തമാക്കിയിരുന്നു.
സഹീർ ഖാന്റെ കാര്യത്തിൽ എന്താകും തീരുമാനമെന്ന് അറിയില്ല. അനിൽ കുംബ്ലൈയും ബിസിസിഐയുമാണ് ഇക്കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനമെടുക്കേണ്ടതെന്ന് മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി അറിയിച്ചു.