മുംബൈയില്‍ മണിപ്പൂര്‍ യുവതിക്കു നേരെ ആക്രമണം: കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചുവെന്ന് ആരോപണം

 മുബൈ, മണിപ്പൂര്‍ സ്വദേശി, മറാത്തി manippur girl, mumbai, marathi
മുബൈ| rahul balan| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (14:44 IST)
മുംബൈയില്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ മണിപ്പൂര്‍ സ്വദേശിയായ യുവതിക്കു നേരെ ആക്രമണം. തന്നെ ആക്രമിക്കുന്നത് കണ്ടു നില്‍ക്കുകയല്ലാതെ ആരും തന്നെ സഹായിക്കാന്‍ എത്തിയില്ലെന്ന് യുവതി പറഞ്ഞു. പരാതിയുമായി സ്റ്റേഷനില്‍ എത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചുവെന്നും യുവതി ആരോപിച്ചു.

മുംബൈയിലെ തിരക്കേറിയ സാന്താക്രൂസ് റോഡില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
യുവാവ് തന്റെ വയറില്‍ തൊഴിക്കുകയും നിലത്തുവീണ തന്നെ മുടിയില്‍ പിടിച്ച് ഏറെ ദൂരം വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയതായും യുവതി പറയുന്നു. തനിക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ യുവാവിനെ തടയാന്‍ ശ്രമിച്ചതോടെയാണ് അയാള്‍ തന്നെ ആക്രമിച്ചതെന്ന് യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷിക്കാനെത്തിയ സുഹൃത്തുക്കളെയും ഇയാള്‍ മര്‍ദ്ദിച്ചുവെന്നും 26കാരിയായ യുവതി പറഞ്ഞു.

സംഭവം വിവാദമായതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതിന് ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. എന്നാല്‍ മറാത്തി ഭാഷ അറിയാത്തതിനാല്‍ പരാതിയില്‍ പൊലീസ് എന്താണ് പരാതിയില്‍ എഴുതിച്ചേര്‍ത്തതെന്ന് അറിയില്ലെന്ന് യുവതിയുടെ സഹോദരി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :